Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.k.sasi

ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​തം; പി.​കെ.​ശ​ശി ഒ​ന്നി​നും​കൊ​ള്ളാ​ത്ത​വ​ൻ: ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു

പാ​ല​ക്കാ​ട്: പി.​കെ.​ശ​ശി​യെ ക​ട​ന്നാ​ക്ര​മി​ച്ച് സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ.​സു​രേ​ഷ് ബാ​ബു. പി.​കെ.​ശ​ശി ഒ​ന്നി​നും കൊ​ള്ളാ​ത്ത ഒ​രു​ത്ത​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ലെ​ന്നും സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.

ശ​ശി​യെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​മ​ർ​ശ​ന​വു​മാ​യി സു​രേ​ഷ് ബാ​ബു രം​ഗ​ത്തെ​ത്തി​യ​ത്. ശ​ശി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ൽ എ​ന്തെ​ങ്കി​ലും ക​ഴ​മ്പു​ണ്ടെ​ങ്കി​ൽ താ​ൻ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാം. രാ​ഷ്ട്രീ​യ​ത്തി​ൽ വ​ന്ന​കാ​ലം മു​ത​ൽ​ക്കു​ള്ള ത​ന്‍റെ സ​മ്പ​ത്ത​ട​ക്കം പ​രി​ശോ​ധി​ക്കാം.

ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​കു​ക തി​രി​ച്ചു​വ​രി​ക എ​ന്ന​താ​യി​രു​ന്നു പി.​കെ.​ശ​ശി​യു​ടെ പ​തി​വ്. എ​സ്എ​ഫ്ഐ കാ​ലം​മു​ത​ൽ അ​ങ്ങ​നെ​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രാ​ളു​ടെ പ്ര​സ്ത‌ാ​വ​ന മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ലെ​ന്നും അ​വ​ഗ​ണി​ച്ചു ത​ള്ളു​ക​യാ​ണെ​ന്നും സു​രേ​ഷ് ബാ​ബു കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ശി​യു​ടെ തീ​വ്ര​ത അ​ള​ന്ന​ത് എ.​കെ.​ബാ​ല​നും പി.​കെ. ശ്രീ​മ​തി​യു​മാ​ണെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഇ​നി വി.​ഡി.​സ​തീ​ശ​ൻ തീ​വ്ര​ത അ​ള​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up